ശമ്പള പ്രശ്നത്തില്‍ എയര്‍ ഇന്ത്യ തൊഴിലാളികള്‍ നിരാഹാരസമരം ആരംഭിച്ചു. മൂന്ന് ദിവസത്തെ സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സര്‍വ്വീസുകളെ സമരം ബാധിച്ചിട്ടില്ല.
ഏവിയേഷന്‍ ഇന്‍ഡസ്ട്രി എംപ്ലോയീസ് ഗില്‍ഡ്, എയര്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ എന്നിവയാണ് പ്രധാനമായും സമരത്തിന് നേതൃത്വം നല്‍കുന്നത്. എയര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള 20,000 ജോലിക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
മാനേജ്‌മെന്‍റുമായി ധാരണയിലെത്തിയില്ലെങ്കില്‍ ഈ മാസം 31 മുതല്‍ വീണ്ടും ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂണിയന്‍ നേതാക്കള്‍ എയര്‍ ഇന്ത്യ സിഎംഡിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.