ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » കുറ്റപത്രത്തിന്‍റെ യഥാര്‍ത്ഥപതിപ്പിന് രാജു ഹര്‍ജി നല്‍കി (Raju files petition for original documents in the charge sheet)
 
PRO
PRO
തന്നെ പ്രതിചേര്‍ത്തുകൊണ്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ചില രേഖകളുടെ യഥാര്‍ത്ഥ പതിപ്പ് ആവശ്യപ്പെട്ട് സത്യം കമ്പ്യൂട്ടര്‍ മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജു കോടതിയില്‍ ഹര്‍ജി നല്‍കി. നേരത്തെ നല്‍കിയ ഫോട്ടോകോപ്പിയിലെ ചില ഭാഗങ്ങള്‍ വായിക്കാന്‍ കഴിയാത്തതിനാലാണ് യഥാര്‍ത്ഥപതിപ്പിനായി രാജു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ ടി വെങ്കിട്ട രമണ പറഞ്ഞു.

രാജുവിന്‍റെ ഹര്‍ജി കോടതി ഓഗസ്റ്റ് 19ന് പരിഗണിക്കും. ഏപ്രില്‍ ഏഴിനാണ് സത്യം അഴിമതിക്കേസില്‍ മുന്‍ ചെയര്‍മാനെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പിച്ചത്. മെയ് അഞ്ചിന് കുറ്റപത്രത്തിന്‍റെ ഫോട്ടോകോപ്പി പ്രതിഭാഗം വക്കീലിന് കൈമാറിയിരുന്നു. 1532 യഥാര്‍ത്ഥ പ്രമാണങ്ങളും സാക്ഷികളുടെ വിവരങ്ങളും മൊഴികളും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം.

അതിനിടെ തങ്ങളുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാമലിംഗരാജുവിന്‍റെ മക്കളായ തേജാ രാജുവും രാമ രാജുവും സമര്‍പിച്ച ഹര്‍ജി കോടതി തള്ളി. ഫോറെന്‍സിക് വിദഗ്ദ്ധര്‍ അടക്കമുള്ളവരില്‍ നിന്ന് അന്വേഷണ ഏജന്‍സി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

കമ്പനി കണക്കുകളില്‍ 7,800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന രാമലിംഗ രാജുവിന്‍റെ ജനുവരി ഏഴിലെ പ്രസ്താവനയെത്തുടര്‍ന്നാണ് പ്രമുഖ സോഫ്റ്റ്വെയര്‍ സംരംഭമായ സത്യം കമ്പ്യൂട്ടര്‍ പ്രതിസന്ധിയിലായത്. സര്‍ക്കാരിന്‍റെയും ഓഡിറ്റര്‍മാരുടെയും സമയോചിത ഇടപെടലാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കമ്പനിയെ രക്ഷിച്ചത്. തകര്‍ച്ച നേരിട്ട സത്യത്തെ ഓഹരി ഇടപാടിലൂടെ ടെക് മഹീന്ദ്ര ഏറ്റെടുത്തിട്ടുണ്ട്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍