രാജ്യത്ത് ബൈക്ക് വില്‍പനയില്‍ ഗണ്യമായ ഉയര്‍ച്ച. 24 ശതമാനം ഉയര്‍ച്ചയാണ് ജൂലൈ മാസത്തെ സ്കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍ വില്‍പനയില്‍ അനുഭവപ്പെട്ടത്.
ഹീറോ ഹോണ്ടയുടെ വില്‍പ്പനയില്‍ 30 ശതമാനം ഉയര്‍ച്ചയുണ്ടായി. 100 സിസി ബ്രാന്‍ഡില്‍പെട്ട പാഷന്‍, സ്പ്ലെന്‍ഡര്‍ എന്നിവയുടെ വില്‍പന 366,808 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 281,317 യൂണിറ്റായിരുന്നു വില്‍പന. കമ്പനിയുടെ നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലേയും വില്‍പന യഥാക്രമം 60:40 ആണ്.
ചെന്നൈ കേന്ദ്രമായുള്ള ടിവിഎസ് മോട്ടോഴ്സിന്‍റെ വില്‍പന ജൂലൈയില്‍ അഞ്ച് ശതമാനം ഉയര്‍ന്ന് 107,8883 യൂണിറ്റായി ഉയര്‍ന്നു. 2008 ജൂലൈയില്‍ ഇത് 102, 530 യൂണിറ്റായിരുന്നു. അതേസമയം കയറ്റുമതിയില്‍ 19 ശതമാനത്തോളം ഇടിവ് നേരിട്ടു.
യാമഹ മോട്ടോര്‍സൈക്കിള്‍സ് വില്‍പന 47 ശതമാനമാണ് ജൂലൈയില്‍ ഉയര്‍ന്നത്. സുസൂക്കി മോട്ടോര്‍ സൈക്കിള്‍സ് വില്‍പന 20 ശതമാനം ഉയര്‍ന്നു. 12,585 യൂണിറ്റാണ് ജൂലൈ മാസത്തെ വില്‍പന. ഹോണ്ട മോട്ടോഴ്സിന്‍റെ വില്‍പന 112,855 യൂണിറ്റായി ഉയര്‍ന്നു.