ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ബ്രിട്ടന്‍ ഐടി ജോലികള്‍ ഇന്ത്യയിലേക്ക് മാറ്റുന്നു (UK outsources IT jobs to India)
 
ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കൂടുതല്‍ ബ്രിട്ടീഷ് കമ്പനികള്‍ ഇന്ത്യയിലേക്ക് പുറം ജോലിക്കരാര്‍ നല്‍കാന്‍ തയ്യാറെടുക്കുന്നു. ബ്രിട്ടീഷ് കൌണ്‍സിലിലെ നൂറിലധികം ഫിനാന്‍സ്, ഐടി ജോലികളാണ് ഇന്ത്യയിലേക്ക് ഔട്ട്‌സോഴ്സ് ചെയ്യുക.

‘ദ ടൈംസ്’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നികുതിയിനത്തിലുള്ള ചെലവ് കുറയ്ക്കുന്നതിനായാണ് പുതിയ നീക്കം. കൌണ്‍സിലില്‍ മൊത്തമുള്ള 1,300 ബ്രിട്ടീഷ് ജീവനക്കാരില്‍ 500 പേരെങ്കിലും അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ പുറത്ത് പോവേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 45 മില്യണ്‍ പൌണ്ട് ഇതിലൂടെ ലാഭിക്കാനാകുമെന്നാണ് കരുതുന്നത്. പുറം ജോലി കരാര്‍ നല്‍കുന്നതില്‍ അഞ്ചിലൊന്നും ഇന്ത്യയിലേക്കായിക്കും.

കണ്‍സിലിന്‍റെ 500 സ്ഥിര ബാക്ക് ഓഫീസ് ജോലികളില്‍ 280 എണ്ണം വെട്ടിക്കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബാക്കിയുള്ളവ ഏജന്‍സികള്‍ക്കോ, പാര്‍ട് ടൈം ജീവനക്കാര്‍ക്കോ നല്‍കാനാണ് തിരുമാനം. ബ്രിട്ടന്‍റെ ഫോറിന്‍ ആന്‍റ് കോമണ്‍വെല്‍ത്ത് ഓഫിസും സമാന നീക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍