പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > കാനഡയില്‍ തൊഴിലില്ലായ്മ നിരക്ക് 8.6 ശതമാനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാനഡയില്‍ തൊഴിലില്ലായ്മ നിരക്ക് 8.6 ശതമാനം
ജി എട്ട് സാമ്പത്തിക ശക്തികളില്‍ മാന്ദ്യം താരതമ്യേന കുറവ് അനുഭവപ്പെട്ട കാനഡയില്‍ തൊഴിലില്ലായ്മ നിരക്ക് 8.6 ശതമാനമായി ഉയര്‍ന്നു. ജൂണില്‍ 47,500 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

ഏതാണ്ട് 1.6 മില്യണ്‍ ജനങ്ങളാണ് കാനഡയില്‍ തൊഴില്‍ രഹിതരായിട്ടുള്ളത്. നിര്‍മ്മാണ മേഖല, പ്രകൃതി വിഭവങ്ങള്‍, ഓട്ടോ വ്യവസായം എന്നിവയെയാണ് സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചത്. തൊഴില്‍ വിപണി കനത്ത വെല്ലുവിളി നേരിടുമ്പോള്‍ നിരവധി പേരാണ് സ്വയം തൊഴില്‍ രംഗത്തേക്ക് തിരിയുന്നത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം സ്വയം തൊഴിലില്‍ 1.5 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണുണ്ടായത്.

കഴിഞ്ഞ വര്‍ഷം സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതുമുതല്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ മൂ‍ന്ന് ശതമാനത്തോളം കുറവാണ് സംഭവിച്ചിരിക്കുന്നത്. മാന്ദ്യം മറികടക്കാനായി കാനഡ നാഷണല്‍ ബാങ്ക് പലിശ നിരക്കില്‍ റെക്കോര്‍ഡ് കുറവ് വരുത്തിയിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജെറ്റ് എയര്‍വേസ് 50 പേരെ പിരിച്ചുവിട്ടു
കിംഗ്ഫിഷര്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ തുടങ്ങുന്നു
പലിശ നിരക്ക് ഉയര്‍ന്നേക്കും: ഐഡിബിഐ ബാങ്ക്
ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്
അടിസ്ഥാന സൌകര്യ വികസനത്തിന് മന്ത്രിസഭ സമിതി
8 - 9 ശതമാനം വളര്‍ച്ച നിലനിര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി