സ്വാതന്ത്ര്യം ലഭിച്ച് 63 വര്‍ഷങ്ങള്‍ കടന്ന് പോയപ്പോഴേക്കും ഇന്ത്യയുടെ ബജറ്റ് തുകയിലും കാര്യമായ വ്യത്യാസം. ബജറ്റ് തുക 193 കോടി രൂപയില്‍ നിന്ന് 10 ലക്ഷം കോടി രൂപ ആയി ഉയര്‍ന്നതായി ധനമന്ത്രി പ്രണാബ് മുഖര്‍ജി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.ഇന്ത്യയുടെ ആദ്യ ബജറ്റില്‍ 193 കോടി രൂപയാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. 2009-‘10 സാമ്പത്തിക വര്‍ഷത്തിലാവട്ടെ 10,20,838 രൂപയുടെ ബജറ്റാണ് അവതരിപ്പിക്കുന്നത് എന്നും പ്രണാബ് മുഖര്‍ജി പാര്‍ലമെന്റില്‍ പറഞ്ഞു.ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് 25 വര്‍ഷം മുമ്പാണ് പ്രണാബ് അവസാനമായി ബജറ്റ് അവതരിപ്പിച്ചത്. പ്രണാബ് തന്റെ നാലാം ബജറ്റായിരുന്നു തിങ്കളാഴ്ച അവതരിപ്പിച്ചത്. |