ചെന്നൈ സില്‍ക്സിന്‍റെ കേരളത്തിലെ ആദ്യത്തെ ഷോ റൂം കൊച്ചിയില്‍ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും. എംജി റോഡ് നോര്‍ത്ത് എന്‍ഡിലാണ് 60 കോടി മുതല്‍ മുടക്കി ഒന്നേക്കാല്‍ ലക്ഷം ചതുരശ്ര അടിയില്‍ ഒമ്പത് നിലകളുള്ള ഷോ റൂം പണിതിരിക്കുന്നത്.
താഴത്തെ നിലയില്‍ കൌമാരക്കാരുടെ ഫാഷന്‍ വസ്ത്രങ്ങളും ഒന്നാം നിലയില്‍ കുഞ്ഞുങ്ങളുടെ റെഡിമെയ്ഡ് വസ്ത്രങ്ങളും രണ്ടാം നിലയില്‍ വിപുലമായ സാരി ശേഖരവുമാണ് ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ‘വിവാഗ’ സാരികളുടെ ശേഖരം ഇവിടത്തെ പ്രത്യേകതയാണ്. 8000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വിലപിടിപ്പുള്ള സാരികള്‍ ഇക്കൂട്ടത്തിലുണ്ടെന്ന് സീനിയര്‍ ഡയറക്ടര്‍ കെ വിനായകം പറഞ്ഞു.
കോയമ്പത്തൂരിലെ മൂന്ന് ഷോറൂമുകള്‍ക്ക് പുറമെ ചെന്നൈ, കരൂര്‍, തിരുപ്പൂര്‍, ട്രിച്ചി, ഈറോഡ് എന്നിവിടങ്ങളില്‍ ഷോറൂമുകളുണ്ട്. 1,500 കോടി രൂപയാണ് സ്ഥാപനത്തിന്‍റെ വിറ്റുവരവ്. ഇതില്‍ 300 കോടി രൂപ കയറ്റുമതിയില്‍ നിന്നാണ്. ആറണി, കാഞ്ചിപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ചെന്നൈ സില്‍ക്സിന് നെയ്ത്തുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. |