പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > സെന്‍സെക്സില്‍ കഴിഞ്ഞയാഴ്ചയും ഉയര്‍ച്ച
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെന്‍സെക്സില്‍ കഴിഞ്ഞയാഴ്ചയും ഉയര്‍ച്ച
PROPRO
ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായെങ്കിലും മുംബൈ ഓഹരി വിപണി കഴിഞ്ഞയാഴ്ചയും നേരിയ ഉയര്‍ച്ചയില്‍ ക്ലോസ് ചെയ്തു. ഒരു ശതമാനത്തിന്‍റെ (149 പോയന്‍റ്) ഉയര്‍ച്ചയാണ് കഴിഞ്ഞയാഴ്ച സൂചികയില്‍ അനുഭവപ്പെട്ടത്.

14,913 എന്ന നിലയിലാണ് കഴിഞ്ഞ ദിവസം ബിഎസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ആദ്യ സെഷനില്‍ നേട്ടത്തോടെ തുടങ്ങിയെങ്കിലും നിരവധി തവണ സൂചികയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടു. ഒരവസരത്തില്‍ 14956 പോയന്‍റ് വരെ ഉയര്‍ന്ന സൂചിക മറ്റൊരവസരത്തില്‍ 14,356 പോയന്‍റ് വരെ ഇടിയുകയും ചെയ്തു.

ടാറ്റ സ്റ്റീലിന് 13 ശതമാനവും ഒഎന്‍ജിസിക്ക് ഒമ്പത് ശതമാനവും നേട്ടമുണ്ടാക്കാനായി. എച്ച് ഡി എഫ് സി, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, എന്‍ ടി പി സി (5% - 6%) എന്നിവയ്ക്കും കഴിഞ്ഞയാഴ്ചത്തെ വിപണിയില്‍ നേട്ടം കാണാനായി.

അതേസമയം ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ക്ക് 12 ശതമാനത്തോളം നഷ്ടം നേരിട്ടു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (6.5%), എസിസി (4%), ഹിന്‍ഡാല്‍കൊ (3%), ജയപ്രകാശ് അസോസിയേറ്റ്സ്, ഹീറോ ഹോണ്ട, ഐടിസി (2 - 3% വീതം) എന്നിവയുടെ ഓഹരി മൂല്യത്തിലും കഴിഞ്ഞ വാരം ഇടിവ് നേരിട്ടു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബ്രിട്ടീഷ് എയര്‍വേസ് ചെലവു ചുരുക്കുന്നു
എസ്ബിഐ ഭാരതിക്ക് ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കും
എയര്‍ ഇന്ത്യ ജീവനക്കാര്‍ പണിമുടക്കി
ആര്‍ഐഎല്ലിനെതിരെ ആര്‍എന്‍ആര്‍എല്‍ കോടതിയില്‍
റെയില്‍വേ ഈ വര്‍ഷം 40,745 കോടിയുടെ നിക്ഷേപം നടത്തും
നാണയപ്പെരുപ്പം: എച്ച് ഡി എഫ് സി മുന്നറിയിപ്പ്