ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായ പ്രതിസന്ധി ഉയര്‍ത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ബ്രിട്ടീഷ് എയര്‍വേസ് തീരുമാനിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം ചെലവിന്‍റെ അഞ്ചിലൊന്ന് കുറവ് വരുത്താനാണ് കമ്പനിയുടെ തീരുമാനം.
സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവാണ് കമ്പനിക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. 2009-10 സാമ്പത്തിക വര്‍ഷം മൊത്തം ചെലവ് 725 മില്യണ്‍ പൌണ്ടില്‍ നിന്ന് 580 മില്യണ്‍ പൌണ്ടായി കുറയ്ക്കാനാണ് ബ്രിട്ടീഷ് എയര്‍വേസ് ലക് ഷ്യമിടുന്നത്. 2010-11 വര്‍ഷവും ചെലവ് ഈ നിരക്കില്‍ തുടരാന്‍ തന്നെയായിരിക്കും കമ്പനിയുടെ തിരുമാനം.
ജൂണില്‍ 2.93 മില്യണ്‍ യാത്രക്കാരെയാണ് ബ്രിട്ടീഷ് എയര്‍വേസിന് ലഭിച്ചത്. 2008 ജൂണിനെ അപേക്ഷിച്ച് 4.9 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. നടപ്പ് വര്‍ഷം 3,700 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടേക്കും. മാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് കമ്പനി ഇതിനകം 2,500 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. |