പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > എയര്‍ ഇന്ത്യ ജീവനക്കാര്‍ പണിമുടക്കി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എയര്‍ ഇന്ത്യ ജീവനക്കാര്‍ പണിമുടക്കി
PROPRO
ജൂണ്‍ മാസത്തിലെ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയിലെ നിരവധി ജീവനക്കാര്‍ കഴിഞ്ഞ ദിവസം രണ്ട് മണിക്കൂര്‍ നേരത്തേക്ക് പണിമുടക്കി. മുംബൈ വിമാനത്താവളത്തില്‍ മാത്രം മുന്നൂറോളം ജീവനക്കാരാണ് പണിമുടക്കിയത്.

ജൂലൈ മൂന്നിന് ശമ്പളം നല്‍കുമെന്ന മാനേജ്മെന്‍റിന്‍റെ വാഗ്ദാനം പാലിക്കപ്പെടാതെ വന്നതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങിയത്. മൊത്തം ജീവനക്കാരുടെ 70 ശതമാനത്തോളവും പണിമുടക്കില്‍ പങ്കെടുത്തതായി ഏവിയേഷന്‍ ഇന്‍ഡസ്ട്രി എംപ്ലോയീസ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി ജോര്‍ജ് എബ്രഹാം പറഞ്ഞു. ഏവിയേഷന്‍ ഇന്‍ഡസ്ട്രി എംപ്ലോയീസ് ഗില്‍ഡ്, എയര്‍ കോപറേഷന്‍ എംപ്ലോയീസ് യൂണിയന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയായിരുന്നു സമരം. അതേസമയം ജീവനക്കാരുടെ പണിമുടക്ക് സര്‍വീസുകളെ ബാധിച്ചില്ലെന്ന് എയര്‍ ഇന്ത്യ മാനേജ്മെന്‍റ് അറിയിച്ചു. പണിമുടക്കുന്ന ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്‍റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആര്‍ഐഎല്ലിനെതിരെ ആര്‍എന്‍ആര്‍എല്‍ കോടതിയില്‍
റെയില്‍വേ ഈ വര്‍ഷം 40,745 കോടിയുടെ നിക്ഷേപം നടത്തും
നാണയപ്പെരുപ്പം: എച്ച് ഡി എഫ് സി മുന്നറിയിപ്പ്
ടാറ്റ നാനോ നൈജീരിയയിലേക്ക്
ജി-എട്ട് സമ്മേളനം ജൂലൈ എട്ട് മുതല്‍
ദക്ഷിണറെയില്‍വേയുടെ വരുമാനം ഉയര്‍ന്നു