പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ആര്‍ഐഎല്ലിനെതിരെ ആര്‍എന്‍ആര്‍എല്‍ കോടതിയില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആര്‍ഐഎല്ലിനെതിരെ ആര്‍എന്‍ആര്‍എല്‍ കോടതിയില്‍
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെതിരെ അനില്‍ അംബാനി ഗ്രൂപ്പ് കമ്പനിയായ ആര്‍എന്‍ആര്‍എല്‍ സുപ്രീംകോടതിയെ സമീപിച്ചു. ജൂണ്‍ 15ലെ ബോംബൈ ഹൈക്കോടതി വിധി പാലിക്കാന്‍ ആര്‍ഐഎല്‍ തയ്യാറാവുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനോടും റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസിനോടും ഒരു മാസത്തിനകം വാതക വിതരണ കരാറില്‍ ഏര്‍പ്പെടണമെന്നാണ് ബോംബൈ ഹൈക്കോടതി ജൂണ്‍ 15ന് നിര്‍ദേശിച്ചിരുന്നത്. ദിവസം 28 മില്യണ്‍ മെട്രിക് ക്യുബിക് മീറ്റര്‍ വാതകം വിതരണം ചെയ്യാനായിരുന്നു നിര്‍ദേശം. 2.34 ഡോളറെന്ന നിരക്ക് നിലനിര്‍ത്തുക വഴി അനില്‍ അംബാനിക്ക് അനുകൂലമായ തീരുമാനമാണ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

എന്നാല്‍ വാതക അളവും വിലയും സംബന്ധിച്ച് സര്‍ക്കാര്‍ അംഗീകാരം കിട്ടാതെ കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന് ആര്‍ ഐ എല്‍ അറിയിച്ചിരുന്നു. അതേസമയം ഇത് സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും കോടതി വിധിയില്‍ വ്യക്തമാക്കിയതണെന്നാണ് ഒരു ആര്‍ എന്‍ ആര്‍ എല്‍ വക്താവ് ഇതിനോട് പ്രതികരിച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റെയില്‍വേ ഈ വര്‍ഷം 40,745 കോടിയുടെ നിക്ഷേപം നടത്തും
നാണയപ്പെരുപ്പം: എച്ച് ഡി എഫ് സി മുന്നറിയിപ്പ്
ടാറ്റ നാനോ നൈജീരിയയിലേക്ക്
ജി-എട്ട് സമ്മേളനം ജൂലൈ എട്ട് മുതല്‍
ദക്ഷിണറെയില്‍വേയുടെ വരുമാനം ഉയര്‍ന്നു
വളര്‍ച്ച 6.25 ശതമാനത്തില്‍ കുറയില്ല