നിലവില്‍ പൂജ്യത്തിനും താഴെ തുടരുന്ന നാണയപ്പെരുപ്പം സമീപ ഭാവിയില്‍ ക്രമാതീതമായി ഉയരാനുള്ള സാധ്യത സംബന്ധിച്ച് എച്ച് ഡി എഫ് സി ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.ഭക് ഷ്യ ധാന്യങ്ങളുടെയും ഇന്ധനങ്ങളുടെയും വില ഉയരുന്നത് നാണയപ്പെരുപ്പം ഉയരാനിടയാക്കും. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പെട്രോള്‍ വിലയില്‍ 10 ശതമാനവും ഡീസല്‍ വിലയില്‍ 6.5 ശതമാനവും വര്‍ദ്ധന വരുത്തിയിരുന്നു. ഇതിന്‍റെ ഫലമായി ആദ്യ ഘട്ടത്തില്‍ നാണയപ്പെരുപ്പം 0.35 - 0.40 ശതമാനമായി ഉയരും. ഭക് ഷ്യ ധാന്യങ്ങളുടെ വില ഉയരുന്നതോടെയായിരിക്കും രണ്ടാം ഘട്ടത്തില്‍ നാണയപ്പെരുപ്പം ഉയരുക.നിലവില്‍ പൂജ്യത്തിന് താഴെ തുടരുന്ന നാണയപ്പെരുപ്പം ജൂലൈ - ഓഗസ്റ്റ് മാസത്തോടെ ഉയരാന്‍ തുടങ്ങും. സപ്തംബറിന് ശേഷം നാണയപ്പെരുപ്പത്തില്‍ ക്രമാനുഗതമായ ഉയര്‍ച്ച അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ഒക്ടോബര്‍ മാസത്തോടെ ആഭ്യന്തര വിപണിയില്‍ ഇന്ധന വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. |