പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ജി-എട്ട് സമ്മേളനം ജൂലൈ എട്ട് മുതല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജി-എട്ട് സമ്മേളനം ജൂലൈ എട്ട് മുതല്‍
ഊര്‍ജ സുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുനസംസ്കരിക്കാവുന്ന ഊര്‍ജ്ജമേഖലയില്‍ നിക്ഷേപമുയര്‍ത്താനും പുതിയ സാമ്പത്തിക നയങ്ങള്‍ പ്രഖ്യാപിക്കാനും ജ്-എട്ട് രാജ്യങ്ങള്‍ തയ്യാറായേക്കും. ജൂലൈ എട്ട് മുതല്‍ 10 വരെ ഇറ്റാലിയന്‍ പട്ടണമായ ലാ‍അക്വയിലാണ് ജി-എട്ട് സമ്മേളനം നടക്കുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആഗോള ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാനായി ഊര്‍ജ ശേഷി, ഊര്‍ജ്ജ ഉപയോഗം, സാങ്കേതിക പര്യവേഷണം എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് രാജ്യങ്ങള്‍ ശ്രമിക്കുക. കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നത് തടയാനും ഇതിലൂടെ ലക് ഷ്യമിടുന്നുണ്ട്. ജി-എട്ട് രാജ്യങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.

ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, റഷ്യ, യുഎസ് എന്നീ രാഷ്ട്രങ്ങളാണ് ജൂലൈ എട്ടിന് തുടങ്ങുന്ന യോഗത്തില്‍ പങ്കെടുക്കുക. ആഗോള സാമ്പത്തിക മാന്ദ്യം നിക്ഷേപങ്ങള്‍ മന്ദഗതിയിലാക്കിയെന്നും നിരവധി ഊര്‍ജ പദ്ധതികള്‍ ഇതിലൂടെ റദ്ദാക്കപ്പെട്ടുവെന്നും ജി-എട്ട് രാഷ്ട്രങ്ങള്‍ അഭിപ്രായപ്പെടുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ദക്ഷിണറെയില്‍വേയുടെ വരുമാനം ഉയര്‍ന്നു
വളര്‍ച്ച 6.25 ശതമാനത്തില്‍ കുറയില്ല
എയര്‍ ഇന്ത്യ ജീവനക്കാര്‍ പണിമുടക്കുന്നു
ഏഷ്യന്‍ വിപണിയില്‍ എണ്ണ വില കുറഞ്ഞു
രൂപയ്ക്ക് 18 പൈസയുടെ ഇടിവ്
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നാളെ ശമ്പളം ലഭിക്കും