യാത്രാക്കൂലി വരുമാനത്തില്‍ കഴിഞ്ഞ മാസം ഗണ്യമായ ഉയര്‍ച്ചയുണ്ടായതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ജൂണില്‍ 13.4 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് യാത്രാക്കൂലി വരുമാനത്തില്‍ ഉണ്ടായത്.ദീര്‍ഘദൂര സര്‍വീസുകള്‍ വഴി മാത്രം 190 കോടി വരുമാനം ലഭിച്ചു. മുന്‍ വര്‍ഷം ഈ കാലയളവിനേക്കാള്‍ 13 ശതമാനത്തോളം കൂടുതലാണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ ആറ് ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് യാത്രാക്കൂലി ഇനത്തില്‍ ദക്ഷിണ റെയില്‍വേ നേടിയത്.183 സ്പെഷല്‍ ട്രെയിനുകള്‍ കഴിഞ്ഞ മാസം പുതുതായി ഓടിച്ചു. പെരമ്പൂരിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 285 കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ആദ്യമായാണ് ഒരു മാസം ദക്ഷിണ റെയില്‍വേക്ക് ഇത്ര ഉയര്‍ന്ന വരുമാന വര്‍ദ്ധനയുണ്ടായത്. |