പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > വളര്‍ച്ച 6.25 ശതമാനത്തില്‍ കുറയില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വളര്‍ച്ച 6.25 ശതമാനത്തില്‍ കുറയില്ല
രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 6.25 ശതമാനത്തില്‍ കുറയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് വീരമണി അഭിപ്രായപ്പെട്ടു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലെ പകുതി നിര്‍ദേശങ്ങളെങ്കിലും നടപ്പില്‍ വരുത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. നടപ്പ് വര്‍ഷം ഏഴ് ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെങ്കിലും ആഗോള തലത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ 0.75 ശതമാനത്തോളം കുറയാനോ കൂടാനോ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2009 -10 വര്‍ഷം 7 - 7.5 ശതമാനം വളര്‍ച്ച സാധ്യമാണെന്നാണ് സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ വിലയിരുത്തുന്നത്. 2008 - 09 സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞതായും സര്‍വേ വിലയിരുത്തിയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എയര്‍ ഇന്ത്യ ജീവനക്കാര്‍ പണിമുടക്കുന്നു
ഏഷ്യന്‍ വിപണിയില്‍ എണ്ണ വില കുറഞ്ഞു
രൂപയ്ക്ക് 18 പൈസയുടെ ഇടിവ്
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നാളെ ശമ്പളം ലഭിക്കും
ചേരികളിലാത്ത ഇന്ത്യ അഞ്ച് വര്‍ഷത്തിനകം
പെട്രോള്‍ വില കുറയ്ക്കില്ല: സര്‍ക്കാര്‍