ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ ഇന്ന് രണ്ട് മണിക്കൂര്‍ പണിമുടക്കും. അതേസമയം പണിമുടക്കുന്ന ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ മാനേജ്മെന്‍റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ജീവനക്കാരുടെ പണിമുടക്ക് സര്‍വീസുകളെ ബാധിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി മാനേജ്മെന്‍റ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് പണിമുടക്ക്. വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് അസൌകര്യം ഇല്ലാതാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്.ഏവിയേഷന്‍ ഇന്‍ഡസ്ട്രി എംപ്ലോയീസ് ഗില്‍ഡ്, എയര്‍ കോപറേഷന്‍ എംപ്ലോയീസ് യൂണിയന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ജൂലൈ മൂന്നിനകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് ജൂണ്‍ അവസാനം നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്‍റ് അറിയിച്ചിരുന്നു. |