ഏഷ്യന്‍ വിപണിയില്‍ എണ്ണ വില വീണ്ടും ഇടിഞ്ഞു. ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം തുടരുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതാണ് എണ്ണവിലയെ ബാധിച്ചത്.
ന്യൂയോര്‍ക്ക് വിപണിയില്‍ ഓഗസ്റ്റ് വിതരണത്തിനുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡിന്‍റെ വില 38 സെന്‍റ് കുറഞ്ഞ് ബാരലിന് 66.35 ഡോളറായാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്‍റ് നോര്‍ത്ത് ക്രൂഡിന്‍റെ വില 57 സെന്‍റ് കുറഞ്ഞ് കുറഞ്ഞ് ബാരലിന് 66.08 ഡോളറായി.
യുഎസ് ഓഹരി വിപണിയില്‍ കടുത്ത മാന്ദ്യം അനുഭവപ്പെടുന്നത് എണ്ണ വിലയെ ബാധിച്ചു. ഏഷ്യന്‍ വിപണികളിലും ഇന്ന് പൊതുവെ മാന്ദ്യം പ്രകടമാണ്. വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയ ഉടനെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 150 പോയിന്‍റ് ഇടിഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നുള്ള പ്രതിസന്ധിയും കനത്ത തൊഴില്‍ നഷ്ടവും എണ്ണ ഉപഭോഗം കുറച്ചതാണ് വിലയിടിവിന് കാരണമായത്. |