പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നാളെ ശമ്പളം ലഭിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നാളെ ശമ്പളം ലഭിക്കും
PROPRO
ജീവനക്കാര്‍ക്ക് നാളെ ശമ്പളം നല്‍കുമെന്ന് പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ യൂണിയനുകളുമായി കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് നാളെ ശമ്പളം നല്‍കാന്‍ ധാരണയായത്.

ജൂണിലെ ശമ്പളം ഈ മാസം മദ്ധ്യത്തോടെ നല്‍കാനായിരുന്നു നേരത്തെ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജീവനക്കാര്‍ ഇതിനെതിരെ ശക്തമായ സമര നീക്കങ്ങള്‍ നടത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് 70 ശതമാനത്തോളം ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ശമ്പളം നല്‍കാന്‍ കമ്പനി തീരുമാനിച്ചത്.

സാമ്പത്തിക മാന്ദ്യം രൂക്ഷമായി ബാധിച്ചതോടെ എയര്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പതിനായിരം കോടി രൂപയുടെ സഹായ പാക്കേജാണ് കമ്പനി സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ജീവനക്കാര്‍ക്കുള്ള ചെലവില്‍ വര്‍ഷം 500 കോടിയുടെ കുറവ് വരുത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ വര്‍ഷത്തില്‍ 3,000 കോടിക്ക് മുകളിലാണ് ജീവനക്കാരുടെ ചെലവ്. 31,000 ജീവനക്കാരാണ് കമ്പനിയിലുള്ളത്.
ജനറല്‍ മാനേജര്‍ പദവിയിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥരോട് ജൂലൈ മാസത്തെ ശമ്പളം വേണ്ടെന്ന് വയ്ക്കാന്‍ കമ്പനി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചേരികളിലാത്ത ഇന്ത്യ അഞ്ച് വര്‍ഷത്തിനകം
പെട്രോള്‍ വില കുറയ്ക്കില്ല: സര്‍ക്കാര്‍
സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു
രാജ്യത്ത് നാണ്യശോഷണം തുടരുന്നു
രൂപയുടെ മൂല്യത്തില്‍ 15 പൈസയുടെ ഉയര്‍ച്ച
യുഎസ് കമ്പനികള്‍ 473,000 പേരെ പിരിച്ചുവിട്ടു