ചേരികളില്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് ബൃഹത്തായ ഒരു ഭവന നിര്‍മ്മാണ പദ്ധതി യുപിഎ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നു. കേന്ദ്ര ഭവന നിര്‍മ്മാണ നഗര ദാരിദ്ര്യ നിര്‍മാര്‍ജന വകുപ്പ് മന്ത്രി കുമാരി സെല്‍ജ രാജ്യസഭയെ അറിയിച്ചതാണിത്.നഗരങ്ങളിലെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും മറ്റ് പാവപ്പെട്ടവര്‍ക്കും കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന രാജീവ് ആവാസ് യോജന പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുക. ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ ഉദ്ദേശിച്ച് സര്‍ക്കാര്‍ നടപ്പാക്കിയ ഇന്ദിര ആവാസ് യോജനയുടെ അതേ രീതിയില്‍ തന്നെയായിരിക്കും പുതിയ പദ്ധതിയും നടപ്പാക്കുക.ചേരികളില്‍ താമസിക്കുന്നവര്‍ക്ക് സ്വത്തവകാശം അനുവദിച്ച് നല്‍കാന്‍ തയ്യാറാവുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കും. രാജ്യത്തെ എല്ലാ നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ചേരികള്‍ തുടച്ചുനീക്കുക എന്നതാണ് പദ്ധതിയുടെ ലക് ഷ്യം.2005 ല്‍ നടപ്പാക്കിയ ജവഹര്‍ലാല്‍ നെഹ്റു ദേശീയ അര്‍ബാന്‍ റിന്യൂവല്‍ മിഷന് കീഴില്‍ നഗരങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനും ചേരിപ്രദേശങ്ങളിലെ വികസനത്തിനുമായി 3,749.64 കോടി രൂപയും 2,581.06 കോടി രൂപയും ഇതിനകം തന്നെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. |