പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > പെട്രോള്‍ വില കുറയ്ക്കില്ല: സര്‍ക്കാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പെട്രോള്‍ വില കുറയ്ക്കില്ല: സര്‍ക്കാര്‍
PROPRO
പെട്രോള്‍ ഡീസല്‍ എന്നിവയുടെ വില വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞാല്‍ മാത്രമേ ഈ നിര്‍ദേശം പരിഗണിക്കാന്‍ കഴിയുകയുള്ളൂ എന്നും കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്റ ലോക്സഭയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്. പെട്രോളിന്‌ നാലുരൂപയും ഡീസലിന്‌ രണ്ടു രൂപയും കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. യുപിഎ സഖ്യക്ഷികളായ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയും വല വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പന നികുതിയില്‍ കുറവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ദേവ്റ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 142 ഡോളറില്‍ നിന്ന് 40 ഡോളറായി കുറഞ്ഞപ്പോള്‍ രാജ്യത്ത് പെട്രോള്‍ വിലയില്‍ പത്ത് രൂപയുടെയും ഡീസലിന് നാല് രൂപയുടേയും കുറവാണ് രണ്ട് ഘട്ടങ്ങളിലായി സര്‍ക്കാര്‍ വരുത്തിയത്.

എന്നാല്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ഡിസംബറിന് ശേഷം ക്രമാനുഗതമായി ഉയര്‍ന്ന് ഇപ്പോള്‍ 70 ഡോളറിലെത്തിയ സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു
രാജ്യത്ത് നാണ്യശോഷണം തുടരുന്നു
രൂപയുടെ മൂല്യത്തില്‍ 15 പൈസയുടെ ഉയര്‍ച്ച
യുഎസ് കമ്പനികള്‍ 473,000 പേരെ പിരിച്ചുവിട്ടു
സാമ്പത്തിക സര്‍വേ ഇന്ന് അവതരിപ്പിക്കും
ടിവിഎസ് വില്‍പന ഉയര്‍ന്നു