പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു
2009-10 വര്‍ഷത്തേക്കുള്ള സാമ്പത്തിക സര്‍വേ ധനമന്ത്രി പ്രണബ് മുഖര്‍ജി ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. പൊതു ബജറ്റ് ജൂണ്‍ ആറിന് അവതരിപ്പിക്കാനിരിക്കെയാണ് ഇന്ന് സാമ്പത്തിക സര്‍വെ അവതരണം നടന്നത്.

സര്‍വേയിലെ പ്രധാന നിര്‍ദേശങ്ങളും വിലയിരുത്തലുകളും ഇവയാണ്

* പുതിയ ആദായ നികുതി കോഡ് അവതരിപ്പിക്കുക.
* പ്രതിരോധമേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കുക.
* നികുതിയിളവുകള്‍ ഉള്‍പ്പെടുത്തി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക. ധനവ്യയം ഉയര്‍ത്തുക.
* പെട്രോള്‍, ഡീസല്‍ വില നിര്‍ണയത്തിലുള്ള നിയന്ത്രണം നീക്കുക; റെയില്‍വേ, കല്‍ക്കരി, ആണവോര്‍ജം എന്നിവയില്‍ സര്‍ക്കാരിന്‍റെ കുത്തക അവസാനിപ്പിക്കുക.
* എല്ലാ ഭാവി കരാറുകള്‍ക്കുമുള്ള നിയന്ത്രണം നീക്കുക
* മരുന്നുകള്‍ക്കുള്ള നിയന്ത്രണം നീക്കുക
* സെസ്സുകളും സര്‍ച്ചാര്‍ജുകളും ഇടപാട് നികുതികളും എടുത്തുകളയുക.
* പൊതുമേഖല സ്ഥാപനങ്ങളിലെ 25,000 കോടിയുടെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കുക
* 2009-10 വര്‍ഷം 7 - 7.5 ശതമാനം വളര്‍ച്ച സാധ്യമാണ്.
* 2008-09 സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞു.
* 2008-09 വര്‍ഷം സാമ്പത്തിക കമ്മി 2.7 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി ഉയര്‍ന്നു.
* കസ്റ്റംസ് നികുതിയില്‍ ഇളവ് അനുവദിക്കുക.
* പെട്രോളിയം, ഭക് ഷ്യ ഉല്‍പന്നങ്ങള്‍ക്കുള്ള സബ്സിഡി പരിഷ്കരിക്കുക.
*മണ്ണെണ്ണ വിതരണത്തിനുള്ള സബ്സിഡി എടുത്തുകളയുക.
* 2010 ഏപ്രില്‍ ഒന്നുമുതല്‍ ജിഎസ്ടി അനുവദിക്കുക
* കാര്‍ഷിക വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.9 ശതമാനത്തില്‍ നിന്ന് 1.6 ശതമാനമായി കുറഞ്ഞു.
* കയറ്റുമതിയില്‍ 3.4 ശതമാനവും ഇറക്കുമതിയില്‍ 14.3 ശതമാനവും ഉയര്‍ച്ചയുണ്ടായി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രാജ്യത്ത് നാണ്യശോഷണം തുടരുന്നു
രൂപയുടെ മൂല്യത്തില്‍ 15 പൈസയുടെ ഉയര്‍ച്ച
യുഎസ് കമ്പനികള്‍ 473,000 പേരെ പിരിച്ചുവിട്ടു
സാമ്പത്തിക സര്‍വേ ഇന്ന് അവതരിപ്പിക്കും
ടിവിഎസ് വില്‍പന ഉയര്‍ന്നു
ഹീറോ ഹോണ്ട വില്‍പന ഉയര്‍ന്നു