മൊത്ത വില സൂചിക കൂടുതല്‍ ഇടിഞ്ഞതോടെ തുടര്‍ച്ചയായ മൂന്നാം ആഴ്ചയും രാജ്യത്ത് നാണ്യശോഷണം തുടരുന്നു. ജൂണ്‍ 20ന് അവസാനിച്ച ആഴ്ച -1.30 ആയാണ് നണയപ്പെരുപ്പം ഇടിഞ്ഞത്. തൊട്ട് മുന്‍ ആഴ്ച -1.14 ശതമാനമായിരുന്നു നാണയപ്പെരുപ്പം.ജൂണ്‍ ആറിന് അവസാനിച്ച ആഴ്ചയില്‍ മൊത്ത വില സൂചിക -1.61 ശതാമാനമായി ഇടിഞ്ഞതോടെയാണ് സാമ്പത്തിക മേഖലയില്‍ ഏറെ ആശങ്ക ഉയര്‍ത്തിക്കൊണ്ട് രാജ്യത്ത് നാണ്യശോഷണം എന്ന അവസ്ഥ സംജാതമായത്. ജൂണ്‍ 13ന് അവസാനിച്ച ആഴ്ചയില്‍ നാണയപ്പെരുപ്പം നേരിയ ഉയര്‍ച്ച അനുഭവപ്പെട്ട് -1.14 ശതമാനമായെങ്കിലും തുടര്‍ന്ന് വീണ്ടും ഇടിയുകയായിരുന്നു.12 ശതമാനമെന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തി പത്ത് മാസത്തിന് ശേഷമാണ് നാണയപ്പെരുപ്പം കുത്തനെയിടിഞ്ഞ് ജൂണ്‍ ആറിന് അവസാനിച്ച ആഴ്ച പൂജ്യത്തിനും താഴെയെത്തിയത്. 1977ന് ശേഷം ആദ്യമായാണ് രാജ്യത്ത് നാണ്യശോഷണം അനുഭവപ്പെട്ടത്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളും റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളുമാണ് നാണയപ്പെരുപ്പം ക്രമാതീതമായി ഇടിയാന്‍ കാരണമായത്. |