പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > രൂപയുടെ മൂല്യത്തില്‍ 15 പൈസയുടെ ഉയര്‍ച്ച
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രൂപയുടെ മൂല്യത്തില്‍ 15 പൈസയുടെ ഉയര്‍ച്ച
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച. 15 പൈസയുടെ ഉയര്‍ച്ചയാണ് വ്യാഴാഴ്ച ആരംഭ വിപണിയില്‍ രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയിലേക്കുള്ള വിദേശ മൂലധന നിക്ഷേപം ഉയരുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 47.74 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഡോളറിന് 47.89/91 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍ കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യത്തില്‍ ഇടിവ് നേരിട്ടത് രൂപയ്ക്ക് നേട്ടമായി. ഏഷ്യന്‍ വിപണികളില്‍ ഇന്ന് പൊതുവേ ഉണര്‍വ് പ്രകടമാണ്. കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് പ്രവഹിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നതിനാല്‍ രൂപയുടെ മൂല്യത്തില്‍ കാര്യമായ ഇടിവ് സമീപ ഭാവിയില്‍ ഉണ്ടായേക്കില്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യുഎസ് കമ്പനികള്‍ 473,000 പേരെ പിരിച്ചുവിട്ടു
സാമ്പത്തിക സര്‍വേ ഇന്ന് അവതരിപ്പിക്കും
ടിവിഎസ് വില്‍പന ഉയര്‍ന്നു
ഹീറോ ഹോണ്ട വില്‍പന ഉയര്‍ന്നു
ജിഎം ചൈനയിലെ വില്‍പന ഉയര്‍ന്നു
കയറ്റുമതി വീണ്ടും ഇടിഞ്ഞു