പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > യുഎസ് കമ്പനികള്‍ 473,000 പേരെ പിരിച്ചുവിട്ടു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യുഎസ് കമ്പനികള്‍ 473,000 പേരെ പിരിച്ചുവിട്ടു
അമേരിക്കയിലെ സ്വകാര്യ കമ്പനികള്‍ ജൂണ്‍ മാസത്തില്‍ 473,000 ജീവനക്കാരെ പിരിച്ചുവിട്ടു. പ്രതീക്ഷിച്ചിരുന്നതിലും ഏറെ ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് തൊഴില്‍ മേഖല മെച്ചപ്പെട്ടിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മെയ് മാസത്തില്‍ സ്വകാര്യ കമ്പനികള്‍ മൊത്തം 485,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വരും മാസങ്ങളിലും കൂടുതല്‍ പിരിച്ചുവിടലിന് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായി തുടരുന്നതിനാല്‍ കൂടുതല്‍ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് കമ്പനികള്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ നടത്തുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ശരാശരി 492,000 ജിവനക്കാരെയാണ് കമ്പനികള്‍ പിരിച്ചുവിട്ടത്.

സര്‍ക്കാര്‍ മേഖലയിലും വാഹന വ്യവസായ മേഖലയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായത്. സര്‍ക്കാര്‍ മേഖലയില്‍ 19,438 പേര്‍ക്കും വാഹന വ്യവസായ മേഖലയില്‍ 7,882 പേര്‍ക്കും ജൂണില്‍ തൊഴില്‍ നഷ്ടപ്പെട്ടു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സാമ്പത്തിക സര്‍വേ ഇന്ന് അവതരിപ്പിക്കും
ടിവിഎസ് വില്‍പന ഉയര്‍ന്നു
ഹീറോ ഹോണ്ട വില്‍പന ഉയര്‍ന്നു
ജിഎം ചൈനയിലെ വില്‍പന ഉയര്‍ന്നു
കയറ്റുമതി വീണ്ടും ഇടിഞ്ഞു
നിര്‍മാണ മേഖലയില്‍ നേരിയ തളര്‍ച്ച