ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വില്‍പന ഉയര്‍ന്നു. ആറ് ശതമാനം ഉയര്‍ച്ചയാണ് ജൂണിലെ വില്‍പനയില്‍ അനുഭവപ്പെട്ടത്.
1,15,448 യൂണിറ്റാണ് കമ്പനിയുടെ ജൂണിലെ വില്‍പന. മുന്‍ വര്‍ഷം ഈ സമയത്ത് വില്‍പന 109,082 യൂണിറ്റായിരുന്നു. സ്കൂട്ടര്‍ വില്‍പനയിലാണ് കാര്യമായ ഉയര്‍ച്ചയുണ്ടായത്. 20.8 ശതമാനത്തിന്‍റെ ഉയര്‍ച്ചയില്‍ 25,945 യൂണിറ്റാണ് ജൂണിലെ സ്കൂട്ടര്‍ വില്‍പന. 2008 ജൂണില്‍ ഇത് 21,466 യൂണിറ്റായിരുന്നു.
അതേസമയം മോട്ടോര്‍ സൈക്കിള്‍ വില്‍പനയില്‍ നേരിയ ഇടിവ് സംഭവിച്ചു. കഴിഞ്ഞ വര്‍ഷത്തെ 51,409 യൂണിറ്റില്‍ നിന്ന് 46,048 യൂണിറ്റായാണ് മോട്ടോര്‍സൈക്കിള്‍ വില്‍പന ഇടിഞ്ഞത്. കയറ്റുമതിയിലും 32.8 ശതമാനത്തിന്‍റെ ഇടിവ് നേരിട്ടു. 15,010 യൂണിറ്റില്‍ നിന്ന് 10,087 യൂണിറ്റായാണ് കയറ്റുമതി ഇടിഞ്ഞത്. |