പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ഹീറോ ഹോണ്ട വില്‍പന ഉയര്‍ന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹീറോ ഹോണ്ട വില്‍പന ഉയര്‍ന്നു
PROPRO
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ ഹോണ്ട മോട്ടോഴ്സ് ലിമിറ്റഡിന്‍റെ വില്‍പന ഉയര്‍ന്നു. 23.70 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് ജൂണ്‍ മാസത്തെ വില്‍പനയില്‍ അനുഭവപ്പെട്ടത്.

3,65,734 യൂണിറ്റാണ് കമ്പനിയുടെ ജൂണിലെ മൊത്തം വില്‍പന. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 2,95,675 യൂണിറ്റായിരുന്നു. നടപ്പ് വര്‍ഷത്തിന്‍റെ ആദ്യ പാ‍ദത്തില്‍ വില്‍പനയില്‍ 25.13 ശതമാനത്തിന്‍റെ ഉയര്‍ച്ചയുണ്ടായി. 11,18,987 യുണിറ്റാണ് ഏപ്രില്‍ - ജൂണ്‍ കാലയളവിലെ വില്‍പന. മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 8,94,244 യൂണിറ്റായിരുന്നു.

ആദ്യ പാദത്തിലും ജൂണ്‍ മാസത്തിലും മികച്ച പ്രകടനമായിരുന്നു കമ്പനിയുടേതെന്ന് ഹീറോ ഹോണ്ട മോട്ടോഴ്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് അനില്‍ ദുവ പറഞ്ഞു. ഭാവിയില്‍ പുതിയ നാഴിക കല്ലുകള്‍ സ്ഥാപിക്കാന്‍ ഹീറോ ഹോണ്ടയ്ക്ക് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജിഎം ചൈനയിലെ വില്‍പന ഉയര്‍ന്നു
കയറ്റുമതി വീണ്ടും ഇടിഞ്ഞു
നിര്‍മാണ മേഖലയില്‍ നേരിയ തളര്‍ച്ച
മോശം മഴ കാര്‍ഷികോല്‍പാദനത്തെ ബാധിക്കും
രൂപയുടെ മൂല്യത്തില്‍ 20 പൈസയുടെ ഇടിവ്
വാതക കരാറില്‍ ഒപ്പിടില്ലെന്ന് ആര്‍ ഐ എല്‍