പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > കയറ്റുമതി വീണ്ടും ഇടിഞ്ഞു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കയറ്റുമതി വീണ്ടും ഇടിഞ്ഞു
രാജ്യത്തിന്‍റെ കയറ്റുമതി തുടര്‍ച്ചയായ എട്ടാം മാസവും ഇടിഞ്ഞു. 29.2 ശതമാനത്തിന്‍റെ ഇടിവാണ് മെയ് മാസത്തില്‍ കയറ്റുമതിയില്‍ അനുഭവപ്പെട്ടത്. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ പ്രധാന വിപണിയായ യുഎസിലും യൂറോപ്പിലും മാന്ദ്യം തുടരുന്നതാണ് രാജ്യത്തിന്‍റെ കയറ്റുമതി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

11.01 ബില്യണ്‍ ഡോളറാണ് മെയ് മാസത്തെ കയറ്റുമതി. 2008 മേയില്‍ ഇത് 15.55 ബില്യണ്‍ ഡോളറായിരുന്നു. ഏപ്രിലില്‍ 33.2 ശതമാനത്തിന്‍റെ ഇടിവാണ് കയറ്റുമതിയില്‍ അനുഭവപ്പെട്ടിരുന്നത്. 16.08 ബില്യണ്‍ ഡോളറായിരുന്നു ഏപ്രിലിലെ കയറ്റുമതി.

അതേസമയം ഇറക്കുമതിയിലും തുടര്‍ച്ചയായ അഞ്ചാം മാസവും ഇടിവ് നേരിട്ടു. 39.2 ശതമാനത്തിന്‍റെ ഇടിവാണ് മേയ് മാസത്തില്‍ അനുഭവപ്പെട്ടത്. 16.21 ബില്യണ്‍ ഡോളറാ‍ണ് മേയ് മാസത്തെ ഇറക്കുമതി. ഇറക്കുമതിയിലും കയറ്റുമതിയിലും ഇടിവ് നേരിട്ടതോടെ വ്യാപാരക്കമ്മി 5.20 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2008 മേയില്‍ 11.13 ബില്യണ്‍ ഡോളറായിരുന്നു വ്യാപാരക്കമ്മി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നിര്‍മാണ മേഖലയില്‍ നേരിയ തളര്‍ച്ച
മോശം മഴ കാര്‍ഷികോല്‍പാദനത്തെ ബാധിക്കും
രൂപയുടെ മൂല്യത്തില്‍ 20 പൈസയുടെ ഇടിവ്
വാതക കരാറില്‍ ഒപ്പിടില്ലെന്ന് ആര്‍ ഐ എല്‍
വിമാന ഇന്ധന വില ഉയര്‍ന്നു
ബാങ്കുകള്‍ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍