പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > നിര്‍മാണ മേഖലയില്‍ നേരിയ തളര്‍ച്ച
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നിര്‍മാണ മേഖലയില്‍ നേരിയ തളര്‍ച്ച
നിര്‍മ്മാണ മേഖലയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും വളര്‍ച്ച കൈവരിക്കാനായെങ്കിലും ജൂണിലെ വളര്‍ച്ചനിരക്കില്‍ തൊട്ട് മുന്‍ മാസത്തെ അപേക്ഷിച്ച് നേരിയ ഇടിവ് അനുഭവപ്പെട്ടു.

500 കമ്പനികളില്‍ നടത്തുന്ന സര്‍വേ അടിസ്ഥാനമാക്കിയുള്ള മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക (പിഎംഐ) ജൂണില്‍ 55.34 പോയന്‍റാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ കഴിഞ്ഞ എട്ട് മാസത്തെ ഉയര്‍ന്ന നിരക്കായ 55.37 പോയന്‍റ് രേഖപ്പെടുത്തിയതിന് ശേഷമാണ് നേരിയ ഇടിവ് അനുഭവപ്പെട്ടത്.

കഴിഞ്ഞ ഡിസംബറില്‍ പിഎംഐ 44.4 പോയന്‍റായി ഇടിഞ്ഞതിന് ശേഷം ക്രമാനുഗതമായ ഉയര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുതിയ ഓര്‍ഡറുകള്‍ കണക്കാക്കുന്ന സൂചിക മെയ് മാസത്തിലെ 59.1 പോയന്‍റില്‍ നിന്ന് ജൂണില്‍ 58.6 പോയന്‍റായി കുറഞ്ഞു. അതേസമയം കാര്‍ വില്‍പനയിലും മോട്ടോര്‍സൈക്കിള്‍ വില്‍പനയിലും ഗണ്യമായ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്.

രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്‍റെ 15 ശതമാനവും നിര്‍മ്മാണ മേഖലയില്‍ നിന്നാണ്. നടപ്പ് വര്‍ഷം ആറ് ശതമാനം വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മോശം മഴ കാര്‍ഷികോല്‍പാദനത്തെ ബാധിക്കും
രൂപയുടെ മൂല്യത്തില്‍ 20 പൈസയുടെ ഇടിവ്
വാതക കരാറില്‍ ഒപ്പിടില്ലെന്ന് ആര്‍ ഐ എല്‍
വിമാന ഇന്ധന വില ഉയര്‍ന്നു
ബാങ്കുകള്‍ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍
കെ എ എല്ലും എ വി പിയും ലയിക്കുന്നു