പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > മോശം മഴ കാര്‍ഷികോല്‍പാദനത്തെ ബാധിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മോശം മഴ കാര്‍ഷികോല്‍പാദനത്തെ ബാധിക്കും
മദ്ധ്യ ഇന്ത്യയിലും ദക്ഷിണ ഇന്ത്യയിലും അടുത്ത മൂന്നാഴ്ചത്തേക്ക് കാര്യമായ മഴ ലഭിക്കില്ലെന്നത് രാജ്യത്തിന്‍റെ കാര്‍ഷികോല്‍പാദന വളര്‍ച്ചയെ സാരമായി ബാധിച്ചേക്കും. മോത്തിലാല്‍ ഓസ്വാള്‍ എന്ന സംരംഭം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ അഭിപ്രായമുള്ളത്.

ഒരാഴ്ചക്കുള്ളില്‍ തന്നെ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും മണ്‍സൂണ്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നതെങ്കിലും പ്രതീക്ഷിക്കുന്ന മഴ പല ഭാഗത്തും ലഭിച്ചേക്കില്ല. നെല്ല്, ധാന്യങ്ങള്‍, കരിമ്പ്, പരുത്തി, എണ്ണക്കുരു തുടങ്ങിയ കൃഷികളെ ഇത് സാരമായി ബാധിക്കും.

കാലവര്‍ഷത്തെ ആശ്രയിച്ചുകൊണ്ടുള്ള കാര്‍ഷികവൃത്തിയാണ് ഇന്ത്യയിലെ ഭൂരിപക്ഷത്തിന്‍റെയും പ്രധാന വരുമാന മാര്‍ഗമെന്നിരിക്കേ, കാലവര്‍ഷം ചതിക്കുന്നത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാവും. ഇന്ത്യയുടെ ജി ഡി പിയുടെ 17 ശതമാനവും കൃഷിയില്‍ നിന്നുള്ളതാണ്.

നേരത്തെ 96 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നതെങ്കിലും പിന്നീട് അത് 93 ശതമാനമായി കുറയ്ക്കുകയുണ്ടായി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രൂപയുടെ മൂല്യത്തില്‍ 20 പൈസയുടെ ഇടിവ്
വാതക കരാറില്‍ ഒപ്പിടില്ലെന്ന് ആര്‍ ഐ എല്‍
വിമാന ഇന്ധന വില ഉയര്‍ന്നു
ബാങ്കുകള്‍ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍
കെ എ എല്ലും എ വി പിയും ലയിക്കുന്നു
അടിസ്ഥാന വ്യവസായ വളര്‍ച്ച ഉയര്‍ന്നു