പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > റെയില്‍വേയുടെ വളര്‍ച്ച രണ്ടക്കം കടന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റെയില്‍വേയുടെ വളര്‍ച്ച രണ്ടക്കം കടന്നു
ജൂണ്‍ മദ്ധ്യത്തോടെ ഇന്ത്യന്‍ റെയില്‍വേ രണ്ടക്ക വളര്‍ച്ച നേടി. ചരക്ക് ഗതാഗതത്തില്‍ നിന്നും യാത്രക്കാരില്‍ നിന്നുമുള്ള വരുമാനത്തില്‍ കാര്യമായ ഉയര്‍ച്ചയാണ് ഉണ്ടായത്.

ജൂണ്‍ 11നും 20നും ഇടയില്‍ 2,280 കോടി രൂപയുടെ വരുമാനമാണ് റെയില്‍വേ നേടിയത്. മുന്‍ വര്‍ഷം ഈ സമയത്ത് ഇത് 2,067 കോടി രൂപയായിരുന്നു. ഇതോടെ വളര്‍ച്ച നിരക്ക് 10.30 ശതമാനമായി ഉയര്‍ന്നു. 1,545 കോടി രൂപയാണ് ചരക്കുകളില്‍ നിന്ന് മാത്രം ഈ കാലയളവില്‍ റെയില്‍വേ നേടിയ വരുമാനം. 9.26 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് ചരക്കുവരുമാനത്തില്‍ നേടിയത്. യാത്രക്കാരില്‍ നിന്നുള്ള വരുമാനം 13.25 ശതമാനം ഉയര്‍ച്ചയോടെ 655 കോടി രൂപയായി.

റെയില്‍വേ മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. പ്രസ്തുത കാലയളവില്‍ 215 മില്യണ്‍ യാത്രക്കാരാണ് ബര്‍ത്തുകള്‍ ബുക്ക് ചെയ്തത്. 7.15 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് ഇക്കാര്യത്തിലുണ്ടായത്. സബര്‍ബാന്‍ മേഖലയില്‍ 112.82 മില്യണ്‍ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തു. നോണ്‍ സബര്‍ബാന്‍ മേഖലയില്‍ ഇത് 101.36 മില്യണ്‍ ആണ്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ചരക്ക് ഗതാഗതത്തില്‍ റെയില്‍വേ മൂന്ന് ശതമാനത്തോളം വളര്‍ച്ച കൈവരിച്ചിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എണ്ണ വില ഉയര്‍ന്നു
രൂപയുടെ മൂല്യത്തില്‍ 22 പൈസയുടെ ഇടിവ്
ആര്‍ഐഎല്‍ - ആര്‍പിഎല്‍ ലയനത്തിന് അനുമതി
നേന്ത്രപ്പഴം; കേരളത്തിന് ഗുജറാത്ത് ഭീഷണി
എല്‍ ആന്‍റ് ടിക്ക് 1230 കോടി രൂപയുടെ കരാര്‍
സ്വര്‍ണ്ണ ഇറക്കുമതി കുറഞ്ഞേക്കും