ടെലികോം മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല യോഗം ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. നിലവില്‍ 74 ശതമാനമാണ് വിദേശ നിക്ഷേപ പരിധി.
2007 മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ടെലികോം മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തിയത്. നിക്ഷേപ പരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ടെലികോം മന്ത്രി എ രാജ, സാമ്പത്തിക മന്ത്രി പ്രണബ് മുഖര്‍ജി, അഭ്യന്തര മന്ത്രി പി ചിദംബരം, എച്ച് ആര്‍ ഡി മന്ത്രി കപില്‍ സിബല്‍ എന്നിവര്‍ കമ്മിറ്റിയിലെ അംഗങ്ങളാണ്.
2ജി, 3ജി സ്പെക്ട്രം അനുവദിക്കുന്നത് സംബന്ധിച്ചും എഫ് ഡി ഐ ഉയര്‍ത്തുന്നത് സംബന്ധിച്ചും കമ്മിറ്റി തീരുമാനമെടുക്കും. എന്നാല്‍ പുതിയ നീക്കത്തെ കുറിച്ച് പ്രതികരിക്കാന്‍ ടെലികോം മന്ത്രി എ രാജ തയ്യാറായില്ല. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു കമ്മിറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ടെന്നും അതിന് നേതൃത്വം നല്‍കുന്നത് സാമ്പത്തിക മന്ത്രിയാണെന്നും അദ്ദേഹം അറിയിച്ചു. |