സംസ്ഥാനത്തെ ബാങ്കുകളിലുള്ള വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം റെക്കോര്‍ഡ് ഉയര്‍ച്ചയിലെത്തി. മാര്‍ച്ച് 31ന് 37,019 കോടി രൂപയാണ് മൊത്തം എന്‍ആര്‍ഐ നിക്ഷേപം. 2008 മാര്‍ച്ചില്‍ ഇത് 29,889 കോടി രൂപയായിരുന്നു.
അതേസമയം 2007ല്‍ 33,330 കോടി രൂപയായിരുന്നു എന്‍ആര്‍ഐ നിക്ഷേപം. തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുടെ 99മത് യോഗത്തിലാണ് പുതിയ വിവരം പുറത്തുവിട്ടത്. കേരളത്തിലെ ബാങ്കുകളിലെ മൊത്തം നിക്ഷേപം മാര്‍ച്ചില്‍ 130,350 കോടി രൂപയായി. 2008 മാര്‍ച്ചില്‍ ഇത് 105,488 കോടി രൂപയായിരുന്നു.
സ്റ്റേറ്റ് ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം. 15,779 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്കിലെ നിക്ഷേപം. ഇത് മൊത്തം നിക്ഷേപത്തിന്‍റെ 42,62 ശതമാനത്തോളം വരും. സ്വകാര്യ ബാങ്കുകളില്‍ 10,316 കോടി രൂപയാണ് നിക്ഷേപം. ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപം 27.68 ശതമാനത്തോളം (10,249 കോടി രൂപ) വരും.
ഇരുപത് ലക്ഷത്തില്‍ കൂടുതല്‍ മലയാളികളാണ് രാജ്യത്തിന് പുറത്ത് കഴിയുന്നത്. ഇതില്‍ 90 ശതമാനം പേരും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ്. |