പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > മാന്ദ്യം കൂടൂതല്‍ രൂക്ഷമാകുമെന്ന് ഐഎംഎഫ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാന്ദ്യം കൂടൂതല്‍ രൂക്ഷമാകുമെന്ന് ഐഎംഎഫ്
ആഗോള സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ മേധാവി ഡൊമിനിക് സ്ട്രോസ് ഖാന്‍ അഭിപ്രായപ്പെട്ടു. നിലവിലെ മാന്ദ്യത്തിനെതിരെ രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്‍റെയും സ്ഥിരതപുലര്‍ത്തുന്നതിന്‍റെയും സൂചനകള്‍ പ്രകടിപ്പിച്ചു തുടങ്ങിയതായി കഴിഞ്ഞയാഴ്ച ജി - എട്ട് രാജ്യങ്ങളുടെ സാമ്പത്തിക മന്ത്രിമാരുടെ യോഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോട് യോജിക്കുന്നതായി സ്ട്രോസ് ഖാന്‍ പറഞ്ഞു. എന്നാല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നിലവിലെ സ്ഥിതി ഇനിയും വഷളാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കസാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്ട്രോസ് ഖാന്‍. കസാഖ് പ്രധാനമന്ത്രി കരീം മാസിമോവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേസമയം സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെടുന്ന അവസരത്തില്‍ ഐഎംഎഫ് കൈക്കൊണ്ടേയ്ക്കാവുന്ന നിലപാടുകള്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആര്‍ഐഎല്‍-ആര്‍എന്‍ആര്‍എല്‍ കരാര്‍ തര്‍ക്കം തീരുന്നു
പൊതു ബജറ്റ് ജൂലൈ ആറിന്
ആഗോളം പ്രചാരം നേടി കയര്‍ ഉല്‍പന്നങ്ങള്‍
രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ്
എയര്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കും
വിദേശ വ്യാപാര നയം ഓഗസ്റ്റില്‍ പ്രഖ്യാപികും