പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > പൊതു ബജറ്റ് ജൂലൈ ആറിന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൊതു ബജറ്റ് ജൂലൈ ആറിന്
പാര്‍ലമെന്‍റിന്‍റെ ആദ്യ ബജറ്റ് സെഷന്‍ ജൂലൈ രണ്ടിന് ആരംഭിക്കും. 2009-10 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് ജൂലൈ ആറിന് ലോക്സഭയില്‍ അവതരിപ്പിക്കും.

ഇന്ന് രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് ബജറ്റ് അവതരണം സംബന്ധിച്ച അന്തിമ തീരുമാനമായത്. റെയില്‍വേ ബജറ്റ് ജൂലൈ മൂന്നിന് റെയില്‍വേ മന്ത്രി മമത ബാനര്‍ജി അവതരിപ്പിക്കും. സാമ്പത്തിക സര്‍വേ അവതരണത്തോടെയായിരിക്കും ജൂലൈ രണ്ടിന് ബജറ്റ് സെഷന്‍ ആരംഭിക്കുക. ഓഗസ്റ്റ് ഏഴ് വരെയായിരിക്കും ബജറ്റ് സെഷന്‍.

വോട്ട് ഓണ്‍ അക്കൌണ്ട് ഒഴിവാക്കുന്നതിന് വേണ്ടി ജൂലൈ 31നകം ബജറ്റ് പാസാക്കിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സര്‍വേ, റെയില്‍വേ ബജറ്റ്, പൊതു ബജറ്റ് എന്നിവയ്ക്ക് ശേഷം വിവിധ മന്ത്രാലയങ്ങളുടെ ആവശ്യങ്ങളിന്‍മേലും ബജറ്റിന്‍മേലുമുള്ള ചര്‍ച്ച നടക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആഗോളം പ്രചാരം നേടി കയര്‍ ഉല്‍പന്നങ്ങള്‍
രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ്
എയര്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കും
വിദേശ വ്യാപാര നയം ഓഗസ്റ്റില്‍ പ്രഖ്യാപികും
സത്യം വീണ്ടും ടോപ് 100 എലൈറ്റ് ക്ലബില്‍
പദ്ധതി ചെലവ് ഉയരും