ആഴ്ച അവസാനം സ്വര്‍ണ വിപണിയില്‍ ഇടിവ്. 210 രൂപ കുറഞ്ഞ് 14880 രൂപയാണ് 10 ഗ്രാം സ്വര്‍ണത്തിന്‌റെ ശനിയാഴ്ചത്തെ വില. ആഗോള വിപണിയിലെ മാറ്റമാണ് ഇന്ത്യയിലും പ്രതിഫലിച്ചത്.
വെള്ളി കിലോഗ്രാമിന് 300 രൂപ കുറഞ്ഞ് 23000 രൂപയിലെത്തി. വിപണിയില്‍ ആവശ്യം കുറഞ്ഞതിനാലാണ് വില കുറഞ്ഞത്. ന്യൂയോര്‍ക്ക് വിപണിയില്‍ സ്വര്‍ണത്തിന് 26 ഡോളര്‍ കുറവുണ്ടായി.
വിവിധ കറന്‍സികള്‍ക്കെതിരെ ദോളറിനുണ്ടായ ഇടിവും സ്വര്‍ണ വിപണിയെ ബാധിച്ചു. തങ്കത്തിനും സ്വര്‍ണാഭരണങ്ങള്‍ക്കും 210 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ആഭരണങ്ങള്‍ക്ക് പവന് 12400 രൂപയാണ് വില. |