ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോ 2011ല്‍ അമേരിക്കന്‍ വിപണിയില്‍ ഇറക്കും. ടാറ്റാ മോട്ടേഴ്സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അറിയിച്ചതാണിത്. അതേസമയം, അമേരിക്കയില്‍ കാര്‍ വിപണിയില്‍ ഇറക്കാന്‍ അനേകം മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇത്തരം മാനദണ്ഡങ്ങള്‍ നാനോ കാര്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് രത്തന്‍ ടാറ്റ അറിയിച്ചു. 2011 ല്‍ നാനോയുടെ യൂറോപ്യന്‍ മാതൃക 2300 ഡോളറിന് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.
നാലു സീറ്റുള്ള കാറിന് 28 കിലോമീറ്ററാണ് മൈലേജ്. ശൂദ്ധ ഡീസല്‍, ജൈവ ഇന്ധനം, ബാറ്ററി എന്നിവ ഉപയോഗിച്ച് ഓടിക്കാവുന്ന വാഹനങ്ങള്‍ക്കായുള്ള ഗവേഷണങ്ങളും ടാറ്റ മോട്ടേഴ്സ് നടത്തുന്നുണ്ട്.
ക്ലീന്‍ ഡീസല്‍, ജൈവ ഇന്ധനം, ബാറ്ററി തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ നിര്‍മിക്കുന്നതിന്‍റെ പണിപ്പുരയിലാണ് ടാറ്റാ മോട്ടോഴ്സ്. |