പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് സൌകര്യം വിപുലപ്പെടുത്തുന്നു. ‘സെല്‍ഫ് യൂസര്‍ ക്രിയേഷന്‍ ഫെസിലിറ്റി’ എന്ന സംവിധാനമാണ് യു ബി ഐ തുടങ്ങിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയര്‍ നിര്‍മ്മാണ കമ്പനിയായ ഇന്‍ഫോസിസ് ടെക്നോളജീസുമായി ചേര്‍ന്നാണ് യു ബി ഐ നെറ്റ് ബാങ്കിംഗ് സേവനം വിപുലീകരിക്കുന്നത്.
നെറ്റ്ബാങ്കിംഗ് സേവനം പുതുതായി ഉപയോഗിക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സഹായ വിവരങ്ങളും നെറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഉപയോക്താവിന് സ്വന്തമായി പാസ്‌വേഡ് മാറ്റാനും പുതുതായി നിര്‍മ്മിക്കാനും സഹായിക്കുന്ന സംവിധാനമാണ് യു ബി ഐ തുടങ്ങിയിരിക്കുന്നത്. ഈ സേവനം എപ്പോഴും എവിടെ നിന്നും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് യു ബി ഐ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ എം വി നായര്‍ പറഞ്ഞു.
എന്‍ ആര്‍ ഐ ഉപഭോക്താക്കളെ സഹായിക്കാനാണ് ഇത്തര സേവനം തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ യു ബി ഐയ്ക്ക് 20 ദശലക്ഷം ഉപഭോക്താക്കള്‍ ഉണ്ട്. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുയാണ്. |