പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ടാറ്റയുടെ ഉരുക്ക് വില്‍പ്പനയില്‍ വര്‍ധന
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടാറ്റയുടെ ഉരുക്ക് വില്‍പ്പനയില്‍ വര്‍ധന
രാജ്യത്തെ പ്രമുഖ ഉരുക്ക് നിര്‍മ്മാണ കമ്പനിയായ ടാറ്റയുടെ സ്റ്റീല്‍ വില്‍പ്പനയില്‍ 18 ശതമാനത്തിന്‍റെ വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മെയിലെ കണക്കുകള്‍ പ്രാകരം 4.69 ലക്ഷം ടണ്‍ ഉരുക്ക് വില്‍പ്പന നടന്നെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണം, ഓട്ടോ മേഖലകളാണ് ഇക്കാലയളവില്‍ കൂടുതല്‍ ഉരുക്ക് വാങ്ങിയതെന്നും ടാറ്റാ സ്റ്റീല്‍ വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ കമ്പനിയുടെ ഉരുക്ക് വില്‍‌പ്പന മൊത്തം 3.97 ലക്ഷം ടണ്ണായിരുന്നു.

ടാറ്റാ സ്റ്റീലിന്‍റെ മെയ് മാസത്തെ സ്റ്റീല്‍ ഉല്‍‌പ്പാദനത്തിലും മുന്നേറ്റമുണ്ടായി. ഇക്കാലയളവില്‍ 23 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി 5.01 ലക്ഷം ടണ്‍ ഉരുക്കാണ് ടാറ്റാ സ്റ്റീല്‍ ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഇക്കാലളവില്‍ മൊത്തം ഉല്‍‌പാദനം 4.08 ലക്ഷം ടണ്ണായിരുന്നു. ഉരുക്ക് വാങ്ങുന്നതില്‍ നിര്‍മ്മാണമേഖല 34 ശതമാനം മുന്നേറ്റം നടത്തിയപ്പോള്‍ ഓട്ടോ മേഖലയില്‍ ഒമ്പത് ശതമാനത്തിന്‍റെ നേട്ടമാണ് രേഖപ്പെടുത്തിയത്.

ടാറ്റ സ്റ്റീലിന്‍റെ വില്‍പനയില്‍ മാര്‍ച്ചില്‍ 45 ശതമാനത്തിന്‍റെ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ജംഷഡ്പൂര്‍ വര്‍ക്സില്‍ 6,96,000 ടണ്ണിന്‍റെ വില്‍പനയാണ് മാര്‍ച്ചില്‍ നടന്നത്. ഹോട്ട് മെറ്റല്‍, ക്രൂഡ് സ്റ്റീല്‍, സെയിലബിള്‍ സ്റ്റീല്‍ എന്നിവയുടെ വില്‍പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 20 ശതമാനവും 17 ശതമാനവും 28 ശതമാനവും ഉയര്‍ന്നു. മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വില്‍പന 5.23 മില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ഫ്ലാറ്റ് ഉല്‍പന്നങ്ങള്‍, ലോംഗ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യുഎസില്‍ 345000 പേര്‍ക്ക് തൊഴില്‍ നഷ്ടം
എണ്ണവില ഇടിഞ്ഞു
സെന്‍സെക്സ്: 30 കമ്പനികള്‍ക്ക് 100% ഉയര്‍ച്ച
ജി‌എം ചെറുകാര്‍ പുറത്തിറക്കുന്നു
നികുതി പിരിവില്‍ 17 ശതമാനം നേട്ടം
കെ.പി നമ്പൂതിരീസ്‌ ജെല്‍ പേസ്റ്റ് വിപണിയില്‍