സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയില്‍ സ്വകാര്യ കമ്പനികള്‍ പിരിച്ചുവിടല്‍ തുടരുന്നു. ഈ വര്‍ഷം അവസാനത്തോടെ മാന്ദ്യത്തില്‍ നിന്ന് കരകയറുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നതിനിടെയാണ് പിരിച്ചുവിടല്‍ തുടരുന്നത്. 345000 പേര്‍ക്കാണ് മെയില്‍ അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ടത്.
രാജ്യത്ത് ഇതുവരെ 9.4 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. 14.5 മില്യല്‍ തൊഴില്‍ രഹിതരാണ് അമേരിക്കയില്‍ പുതിയ ജോലി തേടുന്നത്. 2007 ഡിസംബറിന് ശേഷം മാത്രം ആറ് മില്യന്‍ ആളുകളാണ് യുഎസില്‍ തൊഴില്‍രഹിതരായത്.
എന്നാല്‍, ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അമേരിക്കയില്‍ കുറവാണ്. ഏപ്രിലില്‍ 504000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. |