എണ്ണ വില ഏഴ് മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം എണ്ണ വില ഇടിഞ്ഞു. ബാരലിന് 70 ഡോളറിന് മുകളിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. എന്നാല്‍ അമേരിക്കയില്‍ തൊഴില്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് എണ്ണ വില ഇടിഞ്ഞത്.
കഴിഞ്ഞ മാസം 345000 പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായതായി സര്‍ക്കാരിന്‌റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ സാമ്പത്തിക രംഗം മാന്ദ്യത്തില്‍ നിന്ന് തിരിച്ചുവരുന്നു എന്ന സൂചനയാണ് ഇതുവരെ എണ്ണ വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നത്. എന്നാല്‍ തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തതോടെ ഫലം വിപരീതമായി.
ന്യൂയോര്‍ക്ക് മര്‍ക്കന്‍ൈറല്‍ എക്‌സ്‌ചേഞ്ചില്‍ ജൂലൈ മാസത്തേക്കുള്ള ക്രൂഡ് ഓയില്‍ ബാരലിന് 37 സെന്‌റ് കുറഞ്ഞ് 68.44 എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ലണ്ടന്‍ ബ്രെന്‌റ് ക്രൂഡ് 70.32 ഡോളറിലെത്തിയ ശേഷം 37 സെന്‌റ് കുറഞ്ഞ് 68.34 ഡോളറിലെത്തി.
ന്യൂയോര്‍ക്ക് മര്‍ക്കന്‍ൈറല്‍ എക്‌സ്‌ചേഞ്ചില്‍ ജൂലൈ വിതരണത്തിനുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡിന്‍റെ വില ബാരലിന് 69.43 ഡോളര്‍ ആയിരുന്നു മിന്‍ ദിവസത്തെ നിരക്ക്. തുടര്‍ച്ചയായി മൂന്ന് മാസത്തെ ഉയര്‍ച്ചയ്ക്ക് ശേഷമാണ് എണ്ണ വില കുറഞ്ഞത്. ഈ വര്‍ഷം അവസാനത്തോടെ എണ്ണ വില ബാരലിന് 85 ഡോളറിലെ ത്തിയേക്കുമെന്നാണ് കരുതുന്നതിനിടെയാണ് ഇടിവുണ്ടായത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു. |