യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയത് വിപണിക്കും ഉണര്‍വ് പകര്‍ന്നു. 15000 പോയിന്‌റിന് മുകളിലെത്തിയ സെന്‍സെക്സ് ഭേദപ്പെട്ട പ്രകടനമാണ് ഈ ആഴ്ച കാഴ്ച വച്ചത്. ബിഎസ്‌ഇയിലെ 30 സ്റ്റോക്കുകള്‍ 100 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 15 വ്യാപാര വിഭാഗങ്ങളിലായാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.
72 സ്റ്റോക്കുകള്‍ 75 മുതല്‍ 100 ശതമാനം വരെ ഉയര്‍ന്നു. 138 സ്റ്റോക്കുകള്‍ 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയ്ക്ക് വളര്‍ച്ച നേടി. അടിസ്ഥാന സൌകര്യം, ധനകാര്യം തുടങ്ങിയ മേഖലകളിലാണ് 100 ശതമാനം ഉയര്‍ച്ച ഉണ്ടായത്. ഈ മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന പ്രതീക്ഷയാണ് ഇവയുടെ ഓഹരി ഉയരാന്‍ കാരണം.
മെയ് 15ന് ശേഷം സെന്‍സെക്സില്‍ 24 ശതമാനം വളര്‍ച്ചയുണ്ടായി. 12173 പോയിന്‌റില്‍ നിന്ന് 15104 പോയിന്‌റാണ് സെന്‍സെക്സ് എത്തിനില്‍ക്കുന്നത്. അവസാന 14 വ്യാപാര വിഭാഗങ്ങളില്‍ മാത്രം 12400 കോടി ഫണ്ട് വരവുണ്ടായി. മുന്‍നിര സ്റ്റോക്കുകളില്‍ വരും ദിവസങ്ങളില്‍ നല്ല ഒഴുക്കുണ്ടാകും എന്നാണ് മാര്‍ക്കറ്റ് വിദഗ്ദ്ധര്‍ പറയുന്നത്. |