പ്രമുഖ ഐടി സംരംഭമായ ഇന്‍ഫോസിസ് ടെക്നോളജീസ് കമ്പനിയുടെ വിദേശ ഉപസംരംഭങ്ങളില്‍ 63 കോടിയോളം രൂപ നിക്ഷേപിക്കുന്നു. ചൈന, മെക്സിക്കൊ, യുഎസ് എന്നിവിടങ്ങളില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലായിരിക്കും നിക്ഷേപം നടത്തുക.
ഇന്‍ഫോസിസ് മെക്സിക്കോയിയിലും യുഎസിലെ ടെക്സാസിലുള്ള ഇന്‍ഫോസിസ് കണ്‍സള്‍ട്ടിംഗ് ഇംകിലും 22 കോടി രൂപ വീതം നിക്ഷേപം നടത്തും. ഇന്‍ഫോസിസ് ചൈനയില്‍ 19 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ഇന്‍ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എസ് ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
2008 സാമ്പത്തിക വര്‍ഷം 81 കോടി രൂപയടക്കം 193 കോടിയോളം രൂപ ഇന്‍ഫോസിസ് കണ്‍സള്‍ട്ടിംഗില്‍ കമ്പനി നിക്ഷേപം നടത്തിയിരുന്നു. 2005ലാണ് കമ്പനി ടെക്സാസില്‍ ഇന്‍ഫോസിസ് കണ്‍സള്‍ട്ടിംഗ് സ്ഥാപിച്ചത്. 2009 സാമ്പത്തിക വര്‍ഷത്തില്‍ 96 ഇടപാടുകാരാണ് കമ്പനിക്കുണ്ടായിരുന്നത്. 287 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം. |