പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > അടുത്ത ബജറ്റ് ജൂലൈ അവസാനത്തോടെ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അടുത്ത ബജറ്റ് ജൂലൈ അവസാനത്തോടെ
2009-10 സാ‍മ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ ബജറ്റ് ജൂലൈ മുപ്പത്തിയൊന്നിനകം അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പി ചിദംബരം അറിയിച്ചു. കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗത്തിന് ശേഷം വാര്‍ത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രണബ് മുഖര്‍ജിയാണ് പുതിയ സര്‍ക്കാരില്‍ ധനകാര്യം കൈകാര്യം ചെയ്യുന്നത്. പതിനഞ്ചാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ഒന്നുമുതല്‍ ജൂണ്‍ ഒമ്പത് വരെ നടത്താന്‍ ഇന്നത്തെ യോഗത്തില്‍ ധാരണയായി. ആദ്യ ബജറ്റ് ജൂലൈ 31നകം അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് സാധിച്ചില്ലെങ്കില്‍ ഹ്രസ്വകാല ബജറ്റ് അവതരണത്തിനുള്ള വോട്ട് ഓണ്‍ അക്കൌണ്ട് സാധ്യതകള്‍ സര്‍ക്കാര്‍ തേടും.

നിലവില്‍ പാര്‍ലമെന്‍റ് അംഗീകരിച്ചിട്ടുള്ള ഇടക്കാല ബജറ്റിന് ജൂലൈ അവസാനം വരെ കാലാവധിയുണ്ട്. അതിനാല്‍ സര്‍ക്കാരിന് ആ സമയം വരെ ചെലവ് നടത്തിപ്പുകളുമായി മുന്നോട്ട് പോകാനാകും. ഓഗസ്റ്റ് ആദ്യം പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനായില്ലെങ്കില്‍ ഹ്രസ്വകാല ബജറ്റിനുള്ള വോട്ട് ഓണ്‍ അക്കൌണ്ട് വേണ്ടിവരുമെന്ന് സമ്പത്തിക സെക്രട്ടറി അശോക് ചൌള കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് 45 ദിവസത്തിനകം ബജറ്റ് അവതരിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാ‍ഗ്ദാനം ചെയ്തിരുന്നത്. തൊഴിലവസരങ്ങള്‍ക്കും നിക്ഷേപത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിയും മറ്റ് 19 മന്ത്രിമാരും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. എങ്കിലും ആറ് മന്ത്രിമാരുടെ വകുപ്പുകളാണ് ഇതിനകം പ്രഖ്യാപിച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സെന്‍സെക്സ് ഒരാഴ്ചയില്‍ ഉയര്‍ന്നത് 14.1 ശതമാനം
ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെ നിയമനം ഉടന്‍
മികച്ച ടെക്നോളജി സ്ഥാപനങ്ങളില്‍ നാല് ഇന്ത്യന്‍ കമ്പനികളും
സോഫ്റ്റ്വെയര്‍ കയറ്റുമതി ഇടിഞ്ഞു
സത്യത്തില്‍ 10,000 അധിക ജീവനക്കാര്‍
സത്യത്തിന്‍റെ വരുമാനം കുറയുന്നു