അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് ഇന്ത്യയുടെ ശരാശരി വാര്‍ഷിക സാമ്പത്തിക വളര്‍ച്ച 7.5 ശതമാനമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു. നേരത്തെ 8.8 ശതമാനം വളര്‍ച്ചയാണ് ബാങ്ക് വിലയിരുത്തിയിരുന്നത്.
പാദവാര്‍ഷികാടിസ്ഥാനത്തിലാണ് ആര്‍ബിഐ സര്‍വേ നടത്തുന്നത്. 2008-09 സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.6 ശതമാനമായിരിക്കുനെന്ന് സര്‍വെ വ്യക്തമാക്കുന്നു. നേരത്തെ 6.8 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. 2009-10 സാമ്പത്തിക വര്‍ഷം വളര്‍ച്ച നേരത്തെ പ്രവചിച്ചിരുന്ന 6.2 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
17 വിദഗ്ദ്ധ ഏജന്‍സികളുടെ പ്രവചന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അതേസമയം റിപ്പോര്‍ട്ട് ഫലങ്ങള്‍ ബാങ്കിന്‍റെ കാഴ്ചപ്പാടുകളല്ലെന്നും ഏജന്‍സികളുടെ നിരീക്ഷണങ്ങളാണെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി. |