പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറ്റാദായം ഇടിഞ്ഞു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറ്റാദായം ഇടിഞ്ഞു
വിപണി മൂലധനത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ അറ്റാദായത്തില്‍ ഒരു ശതമാനത്തോളം ഇടിവ് നേരിട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 3,874 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

മുന്‍ വര്‍ഷം ഈ കാലയളവില്‍ 3,912 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 2009 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്ത അറ്റാദായം 15,279 കോടി രൂപയാണ്. 1,50,771 കോടി രൂപയാണ് ഈ വര്‍ഷത്തെ മൊത്തം വരുമാനം. മുന്‍ വര്‍ഷം ഇത് 139,269 കോടി രൂപയായിരുന്നു. 8.3 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് വരുമാനത്തിലുണ്ടായത്.

കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 12.6 ശതമാനം ഉയര്‍ന്ന് 94,038 കോടി രൂപയായി. പ്രതി ഓഹരി വരുമാനം 105 രൂപയില്‍ നിന്ന് 103.20 രൂപയായി കുറഞ്ഞു. മുംബൈ ഓഹരി വിപണിയില്‍ ആര്‍ഐഎല്‍ ഓഹരികള്‍ 2.7 ശതമാനം ഉയര്‍ച്ചയില്‍ 1,762.35 രൂപയായാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വരുമാനത്തെയും അറ്റാദായത്തെയും സാരമായി ബാധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഐഎംഎഫിന് 16 ബില്യണ്‍ ഡോളറിന്‍റെ ഫ്രഞ്ച് സഹായം
ഏഷ്യന്‍ വിപണിയില്‍ എണ്ണവില ഇടിഞ്ഞു
രൂപയുടെ മൂല്യത്തില്‍ 7 പൈസയുടെ ഉയര്‍ച്ച
എച്ച് ഡി എഫ് സി ബാങ്കിന് മികച്ച അറ്റാദായം
എയര്‍ ഇന്ത്യ ചീഫിനെ ഇന്ന് തീരുമാനിക്കും
ഇന്ത്യയുടെ വളര്‍ച്ച 4.5 ശതമാനമാകും: ഐഎംഎഫ്