യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തില്‍ നേരിയ ഉയര്‍ച്ച. ഒമ്പത് പൈസയുടെ ഉയര്‍ച്ചയാണ് വെള്ളിയാഴ്ച ആരംഭ വിപണിയില്‍ രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണികളിലേക്കുള്ള വിദേശ മൂലധന നിക്ഷേപം ഉയരുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യമുയരാന്‍ കാരണമായത്.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 49.68 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വ്യാഴാഴ്ച എട്ട് പൈസ കുറവില്‍ ഡോളറിന് 49.77/78 എന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.
ഏഷ്യന്‍ വിപണികളില്‍ പൊതുവെ ഉയര്‍ച്ച അനുഭവപ്പെടുന്നത് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു. മുംബൈ വിപണിയില്‍ 250 പോയന്‍റിന്‍റെ ഉയര്‍ച്ചയാണ് ഇന്ന് ആരംഭവിപണിയില്‍ പ്രകടമാകുന്നത്. അതേസമയം ഏതാനും വിദേശ ആഭ്യന്തര കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യം ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് രൂപയുടെ മൂല്യമുയരുന്നതിന് തടസ്സമായി.
|