പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ആര്‍ബിഐ പലിശ കുറയ്ക്കാന്‍ സാധ്യതയില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആര്‍ബിഐ പലിശ കുറയ്ക്കാന്‍ സാധ്യതയില്ല
രാജ്യത്ത് നാണയപ്പെരുപ്പം പൂജ്യത്തോടടുത്തെങ്കിലും സുപ്രധാന പലിശ നിരക്കില്‍ അടിയന്തിരമായി കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കില്ല. ഏപ്രില്‍ 21ന് റിസര്‍വ് ബാങ്ക് സാമ്പത്തിക നയ അവലോകനം നടത്തുമ്പോള്‍ പലിശ നിരക്കില്‍ കുറവ് പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ അഭിപ്രായപ്പെടുന്നത്.

എങ്കിലും റിപ്പൊ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മെയ് അവസാനത്തോടെ ആര്‍ബിഐ 50 പോയന്‍റിന്‍റെയെങ്കിലും കുറവ് വരുത്തിയേക്കുമെന്ന് ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന്‍റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ് സി സിന്‍ഹ പറഞ്ഞു. നേരത്തെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതിനനുപാതമായി നിരക്ക് കുറയ്ക്കാന്‍ പല ബാങ്കുകളും തയ്യാറാവാത്തതിനാല്‍ ഏപ്രില്‍ 21ന് പുതിയ തീരുമാനമെടുക്കാന്‍ ആര്‍ബിഐ തയ്യാറായേക്കില്ലെന്ന് യെസ് ബാങ്കിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ശുഭദ റാവു പറഞ്ഞു.

സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനായി നേരത്തെ റിസര്‍വ് ബാങ്ക് സുപ്രധാന പലിശ നിരക്കുകളില്‍ പല തവണ കുറവ് വരുത്തിയിരുന്നു. എന്നാല്‍ ഇതിനനുസരിച്ച് ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്താന്‍ തയ്യാറായിട്ടില്ലെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ഡി സുബ്ബുറാവു അഭിപ്രായപ്പെടുന്നത്. അതേശമയം നിക്ഷേപ നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതിനാല്‍ പലിശ നിരക്കില്‍ പെട്ടന്ന് കുറവ് വരുത്താന്‍ ബാങ്കുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് ശുഭദ റാവു പറഞ്ഞു.

ഏപ്രില്‍ നാലിന് അവസാനിച്ച ആഴ്ചയില്‍ 0.18 ശതമാനമായാണ് നാണയപ്പെരുപ്പം കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് രാജ്യത്ത് മൊത്ത വില സൂചിക ഇത്രയധികം കുറയുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റിലയന്‍സ് ആഭ്യന്തര ഇന്ധന വില്പന തുടങ്ങുന്നു
എച്ച്എസ്ബിസി ഇന്ത്യയുടെ ചുമതല കിദ്വായിക്ക്
എല്‍ ആന്‍ഡ് ടി മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു
ടെക് മഹീന്ദ്രയ്ക്ക് സിഎല്‍ബി അനുമതി നല്‍കി
നാണയപ്പെരുപ്പം 0.18 ശതമാനമായി കുറഞ്ഞു
ഇന്‍ഫിക്കും വരുമാനം കുറയുന്നു