പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > റിലയന്‍സ് ആഭ്യന്തര ഇന്ധന വില്പന തുടങ്ങുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റിലയന്‍സ് ആഭ്യന്തര ഇന്ധന വില്പന തുടങ്ങുന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആഭ്യന്തര വിപണിയില്‍ ഇന്ധന വില്‍പന തുടങ്ങുന്നു. ഗുജറാത്തിലെ ജാം നഗറില്‍ കമ്പനിയുടെ റിഫൈനറിയുടെ ‘കയറ്റുമതി യൂണിറ്റ്’ പദവി അവസാനിച്ചതിനെത്തുടര്‍ന്നാണിത്.

1999ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ റിഫൈനറിയുടെ ശേഷി പ്രതിവര്‍ഷം 3.3 കോടി ടണ്‍ ആണ്. 2007 ഏപ്രില്‍ 16 മുതലാണ് ഇത് കയറ്റുമതി ‘യൂണിറ്റ് ആയത്’. ഇതോടെ ഇന്ധനം കയറ്റുമതി ചെയ്യാന്‍ മാത്രമാണ് കമ്പനിയ്ക്ക് അനുമതിയുണ്ടായിരുന്നത്. അതേസമയം ആഭ്യന്തര വിപണിയില്‍ ഡീസലും പെട്രോളും വില്‍പന നടത്തുമ്പോള്‍ തന്നെ കയറ്റുമതി തുടരാനും കഴിയുമെന്ന് കമ്പനി അറിയിച്ചു.

പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നപ്പോള്‍ അടച്ചുപൂട്ടപ്പെട്ട കമ്പനിയുടെ 1,432 പെട്രോള്‍ പമ്പുകള്‍ വഴി ഇനിമുതല്‍ ആഭ്യന്തര വില്‍പന നടത്തും. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത്‌ പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്‌ക്ക് ഈ വര്‍ഷം 25-30 ലക്ഷം ടണ്‍ ഇന്ധനം വില്‍ക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എച്ച്എസ്ബിസി ഇന്ത്യയുടെ ചുമതല കിദ്വായിക്ക്
എല്‍ ആന്‍ഡ് ടി മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു
ടെക് മഹീന്ദ്രയ്ക്ക് സിഎല്‍ബി അനുമതി നല്‍കി
നാണയപ്പെരുപ്പം 0.18 ശതമാനമായി കുറഞ്ഞു
ഇന്‍ഫിക്കും വരുമാനം കുറയുന്നു
രൂപയുടെ മൂല്യം ഉയര്‍ന്നു