പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > എച്ച്എസ്ബിസി ഇന്ത്യയുടെ ചുമതല കിദ്വായിക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എച്ച്എസ്ബിസി ഇന്ത്യയുടെ ചുമതല കിദ്വായിക്ക്
എച്ച് എസ് ബി സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ മേധാവിയായി നൈന ലാല്‍ കിദ്വായിയെ നിയമിച്ചു. കമ്പനിയുടെ ഏഷ്യ പസഫിക് ചീഫ് എക്സിക്യൂട്ടീവ് സാന്‍ഡി ഫ്ലോക്കാര്‍ട്ട് ആണ് ഇക്കാര്യമറിയിച്ചത്.

എച്ച് എസ് ബി സി ഇന്ത്യയുടെ ചെയര്‍മാനായി കിദ്വായിയെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിന് ഏപ്രില്‍ 15 മുതല്‍ പ്രാബല്യമുണ്ടാവും. കഴിഞ്ഞ അഞ്ച് വര്‍ഷമായി എച്ച് എസ് ബി സിയുടെ സിഇഒയും ഡെപ്യൂട്ടി സിഇഒയുമായിരുന്നു കിദ്വായി. അതിന് മുമ്പ് കമ്പനിയുടെ ഇന്ത്യയിലെ ക്യാപിറ്റല്‍ മാര്‍ക്കറ്റിന്‍റെ ചുമതലയായിരുന്നു അവര്‍ക്ക്.

എച്ച് എസ് ബി സിയുടെ മൊത്തം തൊഴില്‍ ക്ഷമതയില്‍ 11 ശതമാനവും ഇന്ത്യയിലാണ്. 37,000 ജീവനക്കാരാണ് കമ്പനിയ്ക്ക് ഇന്ത്യയിലുള്ളത്. 666 മില്യണ്‍ ഡോളറിന്‍റെ നികുതിയിതര ലാഭമാണ് 2008ല്‍ ഇന്ത്യയില്‍ നിന്ന് കമ്പനിയ്ക്ക് ലഭിച്ചത്. സാമ്പത്തിക മേഖലയില്‍ ഇന്ത്യ വേഗത്തില്‍ വളരുന്ന ഒരു ശക്തിയാണെന്നും ഈ അടിസ്ഥാനത്തിലാണ് മാനേജ്മെന്‍റില്‍ അഴിച്ചുപണി നടത്തിയതെന്നും ഫ്ലോക്കാര്‍ട്ട് പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എല്‍ ആന്‍ഡ് ടി മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു
ടെക് മഹീന്ദ്രയ്ക്ക് സിഎല്‍ബി അനുമതി നല്‍കി
നാണയപ്പെരുപ്പം 0.18 ശതമാനമായി കുറഞ്ഞു
ഇന്‍ഫിക്കും വരുമാനം കുറയുന്നു
രൂപയുടെ മൂല്യം ഉയര്‍ന്നു
ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു