പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > എല്‍ ആന്‍ഡ് ടി മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എല്‍ ആന്‍ഡ് ടി മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു
സാമ്പത്തിക മേഖലയില്‍ വെല്ലുവിളി നേരിടുമ്പോഴും നടപ്പ് സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച കൈവരിക്കാനാകുമെന്ന് രാജ്യത്തെ പ്രമുഖ എഞ്ചിനീയറിംഗ് സംരംഭമാ‍യ എല്‍ ആന്‍ഡ് ടി അഭിപ്രായപ്പെട്ടു. 25 മുതല്‍ 35 ശതമാനം വരെ വളര്‍ച്ചയാണ് എല്‍ ആന്‍ഡ് ടി പ്രതീക്ഷിക്കുന്നത്.

മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയിലാണ് കമ്പനി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. പവര്‍, റെയില്‍വേ തുടങ്ങിയ വിവിധ മേഖലകളില്‍ നിക്ഷേപം ഉയര്‍ത്തുന്നതിലൂടെ അതാത് മേഖലയില്‍നിന്ന് കൂടുതല്‍ മെച്ചമുണ്ടാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും എല്‍ ആന്‍ഡ് ടി വ്യക്തമാക്കി.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനി 24 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് കൈവരിച്ചത്. 2009 സാമ്പത്തിക വര്‍ഷം 52,000 കോടി രൂപയുടെ ആഭ്യന്തര, വിദേശ ഓര്‍ഡറുകള്‍ ലഭിച്ചതായി കമ്പനി വ്യക്തമാക്കി. മുന്‍ വര്‍ഷം ഇത് 42,000 കോടി രൂപയായിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നാണയപ്പെരുപ്പം 0.18 ശതമാനമായി കുറഞ്ഞു
ഇന്‍ഫിക്കും വരുമാനം കുറയുന്നു
രൂപയുടെ മൂല്യം ഉയര്‍ന്നു
ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു
വിമാന ഇന്ധന വില വീണ്ടും ഉയര്‍ന്നു
ആഭ്യന്തര വ്യോമഗതാഗതം പ്രതിസന്ധിയില്‍